WELCOME TO MY BLOG

Tuesday 1 May 2012

കവിത

        എന്റെ വിദ്യാലയം       

   വിദ്യ തന്‍ രണ്ടക്ഷരതാളില്‍
   നിന്നുരുതീര്‍ന്ന രാഗമാണി
   ന്നെന്റെ സ്വപ്ന വിദ്യാലയം 
   അറിവിന്റെ മഹത്മ്യമൂരുവിടാനും 
   സൗഹൃദക്കൂട് തുറക്കുവാനും 
   വിദ്യാലയം എന്നുമെന്നും നമ്മോടൊപ്പം 
  
   വിദ്യാലയം സ്വര്‍ഗ്ഗ വിദ്യാലയം 
   വിദ്യാലയം സ്വപ്ന വിദ്യാലയം 

                നക്ഷത്രം               
 സന്ധ്യക്ക് മാനത്ത് പൂത്തൊരു പുഷ്പം
   വിണ്ണിലാകെ പ്രകാശം  പരത്തി 
      പൂവിന്നു  പുഞ്ചിരി  പോലെ 
       മിന്നിത്തിളങ്ങുന്നീ വെണ്‍
             പുഷ്പലോകം 
        പാരിന്നു വര്‍ണമായ്
     പൂവിനു ഗന്ധമായ്  വെട്ടി 
   ത്തിളങ്ങുന്നീ വെളളിനക്ഷത്രം
.
                  വിദ്യ 
  വിദ്യ തന്‍ രണ്ടക്ഷരം കൊണ്ടൊരു 
  വിദ്യാദീപം തെളിച്ചീടാം .
  വിദ്യതന്‍ പൂമരതണലില്‍ 
  പൂമ്പാറ്റയായി പറന്നീടാം 
  അറിവിന്‍ മഹാത്മ്യതിലൂടെ 
  വിദ്യയെ കയ്യിലെടുത്തീടാം
  വിദ്യതന്‍ രണ്ടക്ഷരം കൊണ്ടൊരു 
  അക്ഷരമാല സൃഷ്ടീക്കാം .
  അക്ഷരമുറ്റത്തിന്‍ മക്കളായി 
  നമുക്കൊരു വിദ്യാ ശില്പമായിമാറാം .                                     

No comments:

Post a Comment