കേരളം
Kerala കേരളം | |
God's Own Country, ദൈവത്തിന്റെ സ്വന്തം നാട് | |
Location of Kerala in India | |
രാജ്യം | ![]() |
മേഖല | തെക്കേ ഇന്ത്യ |
ജില്ല(കൾ) | 14 |
Established | നവംബർ 1, 1956 |
തലസ്ഥാനം | തിരുവനന്തപുരം (Trivandrum) |
ഏറ്റവും വലിയ നഗരം | തിരുവനന്തപുരം |
ഗവർണർ | എച്ച്.ആർ. ഭരദ്വാജ് (ആക്ടിങ് ഗവർണ്ണർ) |
മുഖ്യമന്ത്രി | ഉമ്മൻ ചാണ്ടി |
നിയമസഭ (സീറ്റുകൾ) | Unicameral (141 seats: 140 elected, 1 nominated) |
ജനസംഖ്യ • ജനസാന്ദ്രത | 31[1] (12th) (2001) • 819 /km² (2 /sq mi) |
സാക്ഷരത | 94.59[2][3]% |
ഭാഷ(കൾ) | മലയാളം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 38,863 km2 (15,005 sq mi) |
ISO 3166-2 | IN-KL |
![]() | |
വെബ്‌സൈറ്റ് | kerala.gov.in |
സംസ്ഥാനസർക്കാറിന്റെ ഔദ്യോഗിക മുദ്ര |
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷിൽ: Kerala). വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.[ക][4]. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.
കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ | |
---|---|
മൃഗം | ആന |
പക്ഷി | മലമുഴക്കി വേഴാമ്പൽ |
പുഷ്പം | കണിക്കൊന്ന |
വൃക്ഷം | തെങ്ങ് |
ഫലം | ചക്ക |
മത്സ്യം | കരിമീൻ |
വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ് അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്. [3],[6]. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്. [7] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[8][9][10]
പേരിനുപിന്നിൽ
കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.- കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
- ‘ചേരളം’ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാർ കരുതുന്നത്. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന് ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി. [11]
- ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. [12] ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരൻ എന്ന വാക്കിന് വലിയേട്ടൻ എന്നാണ് വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേര രാജാക്കന്മാർ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. [13]ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്. ഇതായിരിക്കാം കേരളം ആയതെന്നാണ് ഹെർമൻ ഗുണ്ടർട്ട് വാദിക്കുന്നത്.
- വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.[14]
- മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ് പദത്തിൽ നിന്നാണ് ചേരൽ ഉണ്ടായതെന്നും അതാണ് കേരളമായതെന്നും മറ്റൊരു വാദം നിലനിൽക്കുന്നു.
- മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്[15]. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാർ എന്ന പേർ നൽകിയത് അറബികൾ ആണെന്നതും ഇതിന് ശക്തി പകരാൻ ചൂണ്ടിക്കാണിക്കപ്പെടുന്നു.
- ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു.[16] കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധന കാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.
ചരിത്രം

പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന് വിശ്വസിക്കുന്നു
ഡച്ച് കമാന്ററായ ഡി. ലെനോയ് മാർത്താണ്ഡവർമ്മക്ക് മുൻപിൽ കുളച്ചൽ യുദ്ധത്തിനു ശേഷം പത്മനാഭകൊട്ടാരത്തിൽ വച്ച കീഴടങ്ങുന്നു

പത്തൊൻപതാം നൂറ്റാണ്ടിലെ മദ്രാസ് പ്രവിശ്യയുടെ മാപ്. മലബാർ, കൊച്ചി, തിരുവിതാംകൂർ, തെക്കെ കാനറ ജില്ലയുടെ ഭാഗങ്ങൾ എന്നിവ ചേർന്നാണ് കേരളം രൂപപ്പെട്ടത്.
പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ. കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ് ഇതെന്നാണ് ചരിത്രഗവേഷകർ കരുതുന്നത്. മഹാശിലാസംസ്കാരം|മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ഇവരാണ്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവർ ആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. ഈ ആദിമനിവാസികൾ തങ്ങളുടേതായ ടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട് പുതിയ അയൽക്കാരുമായി കൊള്ളക്കൊടുക്കകളിൽ ഏർപ്പെട്ടിരുന്നതായി പിൽക്കാലത്തെ സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം. ഇവർ കാളി, പൂർവ്വികർ(മുത്തപ്പൻ), പ്രകൃതിശക്തികൾ, മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു.
ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനുശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ ഇങ്ങനെ പറയുന്നു:
നദീം ഗോദാവരീം ചൈവമഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട്.
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ[18]
കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുൻപ് 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്.[19]. അശോകക്രവർത്തിയുടെ രണ്ടാം ശിലാശാസനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാർക്ക് പ്രിയനാകിയ രാജാ പ്രിയദർശിയുടെ രാജ്യത്തും അയൽ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപർണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയൽ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദർശി രണ്ടുതരം ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്തിരിക്കുന്നു: മനുഷ്യർക്കുള്ള ചികിത്സക്കും കന്നുകാലികൾക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.
കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു[20].
ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമൻ, ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും[21] അതല്ല കുറവരാണെന്നും വാദങ്ങൾ നിലനിൽക്കുന്നു.[22] തമിഴ് ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ. പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി സമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽ, കോലത്തിരി, തുടങ്ങിയ രാജവംശങ്ങളും അറക്കൽ ബീവിയും ചെറിയ പ്രദേശങ്ങളിൽ മേൽക്കൊയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ്മലബാർ, കൊച്ചി, തിരുവിതാംകൂർ.എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.
ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. 1947-ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
ചരിത്രം നാഴികക്കല്ലുകൾ
- ക്രി.മു. 350- ക്രി.മു. 275 - ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തിനെക്കുറിച്ച് പരാമർശം.
- ക്രി.മു. 27 0 - അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
- 52 - ക്രിസ്തുശിഷ്യൻ തോമാശ്ലീഹ കേരളത്തിൽ വന്നു എന്നു കരുതപ്പെടുന്നു.
- 66-68- ജൂതന്മാരുടെ ആഗമനം
- 550 കുരുമുളകിനേയും നാളികേരത്തേയും കുറിച്ച് കോസ്മോസ് ഇൻഡികോപ്ലൂസ് വിവരിക്കുന്നു.
- 664 - മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തുന്നു
- 778 - ശങ്കരാചാര്യർ ജനിച്ചു
- 825 - കൊല്ലവർഷാരംഭം
- 1089 - രാമവർമ്മ കുലശേഖരന്റെ ഭരണാരംഭം
- 1192 - ആര്യൻ|ആര്യന്മാരുടെ സർവ്വാദിപധ്യം നഷ്ടമാവുന്നു.
- 1653-കൂനി൯കുരിശ് പ്രതിജ്ഞ
ഭൂമിശാസ്ത്രം
ജില്ലകൾ
- വടക്കേ മലബാർ: കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് , കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
- തെക്കേ മലബാർ: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
- കൊച്ചി: എറണാകുളം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
- തിരുവിതാംകൂർ: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , കൊല്ലം, തിരുവനന്തപുരം
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകൾ മുഴുവൻ കേരളവുമായാണ് പങ്കുവെക്കുന്നത്. തിരുവനന്തപുരമാണ് സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും[24]. കൊച്ചിയാണ് ഏറ്റവും കൂടുതൽ ജനങ്ങൾ നഗരാതിർത്തിയിലായി വസിക്കുന്നതും.[25] വലിയ തുറമുഖ നഗരവും. കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ് പ്രധാന വാണിജ്യനഗരങ്ങൾ. ഏറ്റവും കൂടുതൽ ജനങ്ങൾ നഗരങ്ങളിൽ താമസിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. ഇവിടത്തെ 50 ശതമാനത്തിലധികം ജനങ്ങൾ നഗരത്തിലാണ് വസിക്കുന്നത്.[26] കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങൾ (2001 Census of India estimate)[27] | |||||||||||
---|---|---|---|---|---|---|---|---|---|---|---|
റാങ്ക് | നഗരം | ജില്ല | ജനസംഖ്യ | ![]() തിരുവനന്തപുരം ![]() കൊച്ചി | |||||||
01 | തിരുവനന്തപുരം | തിരുവനന്തപുരം | 744,983 | ||||||||
02 | കൊച്ചി | എറണാകുളം | 595,575 | ||||||||
03 | കോഴിക്കോട് | കോഴിക്കോട് | 436,556 | ||||||||
04 | കൊല്ലം | കൊല്ലം | 361,029 | ||||||||
05 | തൃശ്ശൂർ | തൃശ്ശൂർ | 317,526 | ||||||||
06 | ആലപ്പുഴ | ആലപ്പുഴ | 187,495 | ||||||||
07 | പാലക്കാട് | പാലക്കാട് | 130,767 | ||||||||
08 | തലശ്ശേരി | കണ്ണൂർ | 99,387 | ||||||||
09 | പൊന്നാനി | മലപ്പുറം | 87,495 | ||||||||
10 | മഞ്ചേരി | മലപ്പുറം | 83,024 |
നദികൾ
നദീജല പദ്ധതികൾ
കേരളത്തിലെ പ്രധാന നദീജല പദ്ധതികൾ.ജലവൈദ്യുത പദ്ധതികൾ | ജില്ല | ബന്ധപ്പെട്ട നദികൾ |
---|---|---|
പള്ളിവാസൽ ജലവൈദ്യുത പദ്ധതി | ഇടുക്കി | മുതിരപ്പുഴ |
ശെങ്കുളം ജലവൈദ്യുത പദ്ധതി | ഇടുക്കി | മുതിരപ്പുഴ |
പന്നിയാർ ജലവൈദ്യുത പദ്ധതി | ഇടുക്കി | മുതിരപ്പുഴ |
നേര്യമംഗലം ജലവൈദ്യുത പദ്ധതി | ഇടുക്കി | മുതിരപ്പുഴ |
ഇടുക്കി ജലവൈദ്യുത പദ്ധതി | ഇടുക്കി | ചെറുതോണി നദി |
*ഇടമലയാർ ജലവൈദ്യുത പദ്ധതി | എറണാകുളം | ഇടമലയാർ |
പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി | തൃശൂർ | ഷോളയാർ |
കുറ്റ്യാടി ജലവൈദ്യുത പദ്ധതി | വയനാട് | കുറ്റ്യാടിപ്പുഴ |
കല്ലട ജലവൈദ്യുത പദ്ധതി | കൊല്ലം | കല്ലടനദി |
കടലും തീരവും
കേരളത്തിന് 590 കിലോമീറ്റർ നീളത്തിൽ കടൽത്തീരമുണ്ട്[28]. 14 ജില്ലകളിൽ 9ഉം കടലിനോട് ചേർന്നു കിടക്കുന്നവയാണ്[28]. അന്തർദേശീയധാരണ അനുസരിച്ച് കരയിൽ നിന്ന് 320 കിലോമീറ്റർ ദൂരം വരെയുള്ള കടൽ പ്രദേശം കേരളത്തിന് മത്സ്യബന്ധനത്തിനവകാശപ്പെട്ടതാണ്.രമുഖ തുറമുഖങ്ങൾ
വനങ്ങൾ
കാലാവസ്ഥ
ഭൂമധ്യരേഖയിൽ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാൽ കേരളത്തിൽ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാൽ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകൾ മഴമേഘങ്ങളേയും ഈർപ്പത്തിനേയും തടഞ്ഞു നിർത്തുന്നതും മൂലം, സമശീതോഷ്ണ കാലാവസ്ഥയാണുള്ളത്. കേരളത്തിൽ കാലാവസ്ഥകൾ വ്യക്തമായി വ്യത്യാസം പുലർത്തുന്നവയാണ്. രണ്ട് മഴക്കാലങ്ങൾ ആണ് ഉള്ളത്. കാലവർഷവും തുലാവർഷവും. ശൈത്യകാലം, വേനൽക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. കൂടിയ ആർദ്രത മൂലം അന്തരീക്ഷ ഊഷ്മാവിൽ വർഷത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു.ശൈത്യകാലം
ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാൻ പറ്റൂ. ഭൂമധ്യരേഖയിൽ നിന്ന് അകന്ന പ്രദേശങ്ങൾ പോലെ വളരെ കുറഞ്ഞ താപനില കേരളത്തിൽ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നേ കുറവായിരിക്കും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോൾ ആകാറുണ്ട്. എന്നാൽ കൂടിയ താപനില 23 നു താഴെ നിൽക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാർ പോലെയുള്ള കുന്നിൻപ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് വളരെ ഇഷ്ടമാകുന്നതിനാൽ വിദേശീയരായ സന്ദർശകർ കൂടുതൽ ഉണ്ടാവുന്ന ഒരു കാലമാണിത്. ഏറ്റവും കൂടിയ മഴയുടെ അളവ് 5 സെ.മീ. യിൽ താഴെയാണ്.വേനൽക്കാലം
കേരളത്തിൽ വേനൽക്കാലം മാർച്ച് മുതൽ മേയ് വരേയാണ്. ഈ സമയത്താണ് ഇവിടെ ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. എന്നാൽ മറ്റിടങ്ങളിലില്ലാത്ത തരം വേനൽ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാർച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാൻ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്.[30] കണ്ണൂർ ജില്ലയിലെ തെക്കു കിഴക്കൻ ഭാഗങ്ങൾ , മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ, പാലക്കാട് ജില്ല എന്നിവിടങ്ങളിൽ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഇക്കാലത്താണ്.മഴക്കാലം
ഇത് വ്യക്തമായ രീതിയിൽ രണ്ട് കാലങ്ങളിലായാണ് വരുന്നത്: ഇടവപ്പാതി, തുലാവർഷം.[ഇടവപ്പാതി
കേരളത്തിലെ മഴയുടെ നാലിൽ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ് പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോൾ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വർഷത്തിൽ ശരാശരി 302.26 സെന്റീമീറ്റർ മഴ ലഭിക്കുമ്പോൾ തിരുവനന്തപുരത്ത് ഇത് 163 സെന്റീമീറ്റർ മാത്രമാണ്[20].
തുലാവർഷം
വടക്കു കിഴക്കൻ മൺസൂൺ കാലം എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിലാണ് പെയ്യുന്നത്. അതായത് ഒക്ടോബർ മുതൽ ഡിസംബർ വരെ. സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് ഈ മഴ കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളിൽ ആണ് കൂടുതലായും പെയ്യുക , മാത്രവുമല്ല മഴയ്ക്ക് മുമ്പ് ഇടി മിന്നലിന്റെ വരവേല്പ് ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂർ, കുറ്റ്യാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.ഗതാഗതം
[ റോഡുകൾ
റെയിൽവേ
കേരളത്തിലൂടെ തെക്ക്-വടക്കായി കടന്നുപോകുന്ന ദക്ഷിണ റെയിൽവേയിലെ മംഗലാപുരം - കന്യാകുമാരി പാതയും ഷൊർണ്ണൂരിൽ നിന്നും പാലക്കാട് വഴിയുള്ള സേലം പാതയും കൊല്ലത്ത് നിന്നുമുള്ള മധുര പാതയും കേരളത്തിലെ പല പ്രധാന നഗരങ്ങളേയും ഭാരതത്തിലെ മുഖ്യനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.ജലഗതാഗതം
നദികളും അവയുടെ തോടുകളും തലങ്ങും വിലങ്ങുമുള്ള കേരളത്തിൽ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങൾ. ഇത്തരം ജലഗതാഗത സൗകര്യമുള്ളതിനാൽ പ്രാചീനലോകത്തെ പ്രധാന തുറമുഖങ്ങളുടെ ഭൂപടത്തിൽ കേരളം ഇടം പിടിച്ചത്. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങൾ കൂടുതലുള്ളതിനാൽ യ ഭക്ഷണം, പാർപ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയിൽ തനതായ ശൈലികൾ കേരളത്തിനു സ്വന്തമായി. തുറമുഖങ്ങളും ഉൾനാടൻ ജലാശയത്തിന്റെ സാമീപ്യം മൂലം ആദ്യം കുട്ടനാട്ടിലായിരുന്ന കേരളത്തിന്റെ തലസ്ഥാനം പിന്നീട് കൊടുങ്ങല്ലൂരിലേക്കും പിന്നെ കൊച്ചിയിലേക്കും മാറി. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ദേശീയ ജലമാർഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം - കോട്ടപ്പുറം ദേശീയജലപാത 3 കേരളത്തിലാണ്.[34]വ്യോമഗതാഗതം
കൊച്ചി(നെടുമ്പാശ്ശേരി), കോഴിക്കോട്(കരിപ്പൂർ), തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന അന്താരാഷ്ട്രവിമാനത്താവളങ്ങൾ. കൊച്ചി വെല്ലിങ്ടൺ അയലന്റിലുള്ള വിമാനത്താവളം നാവികസേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു[35].രാഷ്ട്രീയം
ബഹുകക്ഷി ജനാധിപത്യ സംവിധാനമാണ് കേരളത്തിൽ നിലവിലുളളത്.കേരളത്തിലെ ജനങ്ങൾ ഒരു മുന്നണിയോടും സ്ഥായിയായ അനുഭാവം പുലർത്താറില്ല.ഇതിനാൽ ഓരോ 5 വർഷവും സർക്കാരുകൾ മാറി മാറി വരുന്നു. സി.പി.ഐ(എം)., കോൺഗ്രസ്(ഐ. എന്നീ പാർട്ടികളാണ് പ്രധാന കക്ഷികൾ. വടക്കൻ ജില്ലകളിൽ സി.പി.എംന്റെ ആധിപത്യമാണ്. മധ്യകേരളത്തിലാണ് കോൺഗ്രസിന് സ്വാധീനമുളളത്.,ബി.ജെ.പിക്ക് കേരളത്തിൽ ചെറിയ സ്വാധീനം കാണാം.ഒരു രാഷ്ട്രീയ കക്ഷിക്കും ആഴത്തിൽ സ്വാധീനമില്ലാത്തതിനാൽ മുന്നണി സംവിധാനമാണ് ഇപ്പോൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വംനൽകുന്ന ഐക്യ ജനാധിപത്യ മുന്നണി(യു.ഡി.എഫ്)യും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ്(സി.പി.ഐ.(എം)) നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി(എൽഡി.എഫ്.)യുമാണ് കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ്(മാണി), ജെ.എസ്.എസ്., സി.എം.പി., ആർ.എസ്.പി.(എം) എന്നിവയാണ് യു.ഡി.എഫിലെ ഘടക കക്ഷികൾ. സി.പി.ഐ., ആർ.എസ്.പി.,ജനതാദൾ(എസ്), കേരളാ കോൺഗ്രസ്(ജെ), കേരളാ കോൺഗ്രസ്(എസ്), കോൺഗ്രസ്(എസ്) എന്നിവയാണ് എൽ.ഡി.എഫിലെ ഇതര കക്ഷികൾ. കെ. കരുണാകരന്റെ ഡി.ഐ.സി. എന്ന പാർട്ടിയെ ലയിപ്പിച്ചതിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ(എൻ.സി.പി) എൽ.ഡി.എഫിൽ നിന്നും 2006 ഡിസംബറിൽ പുറത്താക്കി.രാഷ്ട്രീയ ചരിത്രം നാഴികകല്ലുകൾ
- 1956 കേരള സംസ്ഥാനം രൂപവത്കരിക്കപെട്ടു - ജില്ലകൾ - തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ
- 1957 ഇ.എം.എസ്. മുഖ്യമന്ത്രിയായ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ - ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ രൂപവത്കരിക്കപ്പെട്ടു .
- 1958-എറണാകുളം ജില്ല രൂപവത്കരിക്കപ്പെട്ടു.
- 1959 വിമോചന സമരം. സർക്കാർ പുറത്താക്കപ്പെട്ടു.
- 1960 രണ്ടാം പൊതു തിരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി രണ്ടാം സർക്കാർ കോൺഗ്രസ്-പ്രജാ സോഷ്യലിസ്റ്റ് പാർട്ടി മുന്നണി
- 1962 പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി നിയമിതനായതിനാൽ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നു. ആർ.ശങ്കർ പുതിയ മുഖ്യമന്ത്രി.
- 1963 കേരള ഭൂപരിഷ്കരണ ബില്ല് പാസ്സായി
- 1964 പി.ടി. ചാക്കോ രാജിവെച്ചു, അദ്ദേഹം അന്തരിച്ചു. കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് കേരളാ കോൺഗ്രസ് രൂപവത്കരിച്ചു. 15 എം.എൽ.എ. മാർ പിന്തുണ പിൻവലിച്ചു. മന്ത്രിസഭ നിലം പൊത്തി.
- 1965 പൊതു തിരഞ്ഞെടുപ്പ്. ആർക്കും ഭൂരിപക്ഷം ഇല്ല. രാഷ്ട്രപതി ഭരണം
- 1966 കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധന നിയമം കൊണ്ടുവന്നു. രാഷ്ട്രപതി ഭരണം തുടരുന്നു. അജിത്ത് പ്രസാദ് ജെയിൻ രാജിവെച്ചു, ഭഗവൻ സഹായ് പുതിയ ഗവർണർ.
- 1967 മൂന്നാം തിരഞ്ഞെടുപ്പ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഐക്യ കക്ഷി മന്ത്രിസഭ അധികാരത്തിൽ വന്നു.
- 1969 മലപ്പുറം ജില്ല രൂപവത്കരിച്ചു. ഇ.എം.എസ്. മന്ത്രി സഭ രാജിവെച്ചു. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ.
- 1970 കേരള ഭൂപരിഷ്കരണ നിയമം. കുടിയായ്മ അവസാനിക്കുന്നു. ഗവർണർ നിയമസഭ പിരിച്ചു വിട്ടു. അച്യുത മേനോൻ രാജിവെച്ചു. വീണ്ടും രാഷ്ട്രപതി ഭരണം. ഇടക്കാല തിരഞ്ഞെടുപ്പ്. സി.അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രി.
- 1971 സ്വകാര്യ വനങ്ങൾ ദേശസാത്കരിച്ചു
- 1972 ഇടുക്കി ജില്ല, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, സ്വകാര്യ വന നിയമം.
- 1973 നാഷണൽ ഡെമോക്രാറ്റിക് പാർട്ടി നിലവിൽ വന്നു. കാർഷിക കടാശ്വാസ നിയമം.
- 1974 ഒറിജിനൽ കേരള കോൺഗ്രസ് രൂപവത്കരിച്ചു.
- 1975 മുസ്ലീം ലീഗ് പിളർന്നു. കർഷക തൊഴിലാളി നിയമം പാസ്സായി
- 1976 തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് നെല്ലും അരിയും കൊടുത്തിരുന്നത് നിർത്താൻ നിയമസഭ നിയമം കൊണ്ടു വന്നു[ഖ]. കേരള കൂട്ടുകുടുംബ നിയമം. 1955ല് പാസ്സാക്കിയ ഹിന്ദു നിയമം എല്ലാ ഹിന്ദുക്കൾക്കും ബാധകമാക്കി. (നവ 30)
- 1977 ലോകസഭ, നിയമസഭ പൊതു തിരഞ്ഞെടുപ്പുകൾ. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. രാജൻ കേസ് അരോപണങ്ങളെത്തുടർന്ന് രാജി. എ.കെ. ആൻറണി പുതിയ മുഖ്യമന്ത്രി.
- 1978 ചികമഗലൂർ പ്രശ്നത്തിൽ എ.കെ. ആൻറണി രാജി വെക്കുന്നു. സി.പി.ഐ. യിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള 9-മാത്തെ കേരള മന്ത്രിസഭ.
- 1979സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രി. കേരള കോൺഗ്രസ് രണ്ടായി പിളർന്നു. ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും
- 1980ഇ.കെ നായനാർ മുഖ്യമന്ത്രി. വയനാട് ജില്ല രൂപവത്കരിക്കപെട്ടു.
- 1981 കെ.കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.
- 1982 പത്തനംതിട്ട ജില്ല രൂപവത്കരിക്കപ്പെട്ടു.
- 1984 കാസർകോട് ജില്ല രൂപീകരിക്കപ്പെട്ടു.
- 1987 ഇ.കെ നായനാർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- 1991 കെ.കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.
- 1995 എ.കെ. ആന്റണി മുഖ്യമന്ത്രി,ചാരായ നിരോധനം.
- 1996 ഇ.കെ. നായനാർ മൂന്നാമതും മുഖ്യമന്ത്രി.
- 2001 എ.കെ. ആന്റണി മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- 2004 എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി.
- 2006 വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
- 2011 കേവല ഭൂരിപക്ഷത്തോടെ 72/68 ഉമ്മന് ചാണ്ടി മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ
ഭരണ സംവിധാനം
നിയമനിർമ്മാണ സഭയായ കേരള നിയമസഭയിൽ 141 അംഗങ്ങളുണ്ട്. 140 നിയമസഭാമണ്ഡലങ്ങളിൽ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ-ഇന്ത്യൻ സമുദായത്തിൽ നിന്നുള്ള ഒരു നോമിനേറ്റഡ് അംഗവും. സർക്കാരിന്റെ തലവൻ ഗവർണർ ആണ്. എന്നിരുന്നാലും ഗവർണർക്ക് നാമമാത്രമായ അധികാരങ്ങളേയുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നത്. ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ് പ്രാദേശിക ഭരണസംവിധാനം. ഗ്രാമപഞ്ചായത്തുകളാണ് ഏറ്റവും താഴെത്തട്ടിലുളളത്. പിന്നീട് ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും. ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോർപറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭരണ മേൽനോട്ടം വഹിക്കാൻ ജില്ലാ കലക്ടർമാരുമുണ്ട്. രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയായ ലോക്‌സഭയിലേക്ക് കേരളം 20 പ്രതിനിധികളെ അയക്കുന്നു. പാർലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയിൽ കേരളത്തിന് 9 പ്രതിനിധികളുണ്ട്.സമ്പദ് വ്യവസ്ഥ
സംസ്ഥാനമായി രൂപീകൃതമായതു മുതൽ നാലര പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് ജനാധിപത്യത്തിലൂന്നിയ ക്ഷേമരാഷ്ട്ര മൂല്യങ്ങളാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പിന്തുടർന്നിരുന്നത്. എന്നാൽ സമീപകാലത്ത് സ്വതന്ത്ര വ്യാപാരം, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയ ഉദാരസമീപനങ്ങളിലൂടെ ഒരു മിശ്രസമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 2004-2005ലെ കണക്കുകളനുസരിച്ച് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 89451.99 കോടി രൂപയാണ്[36]. ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്. 1980-90കളിൽ അഞ്ചു മുതൽ ആറു ശതമാനം വരെയായിരുന്ന വളർച്ചാ നിരക്ക് 2003-2004-ൽ 7.4 ശതമാനമായും 2004-2005-ൽ 9.2 ശതമാനമായും വർദ്ധിച്ചു. ഇതൊക്കെയാണെങ്കിലും വളരെക്കുറച്ചു വൻകിട കമ്പനികളേ കേരളത്തിൽ മുതൽമുടക്കാൻ തയാറാകുന്നുള്ളൂ. എന്നാൽ കേരളത്തിലെ സമ്പദ് വ്യവസ്ഥ ഈ കുറവു നികത്തുന്നതിനു പ്രധാന കാരണം വിദേശ നാടുകളിലുള്ള കേരളീയർ നാട്ടിലേക്കയക്കുന്ന പണമാണ്[37]. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഇരുപതു ശതമാനത്തോളം വരും ഇത്[38].കേരളത്തിന്റെ ആളോഹരി വരുമാനം 11,819 രൂപയാണ്. ഇത് ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും. കേരളത്തിന്റെ മാനവ വികസന സൂചികയും ജീവിത നിലവാരക്കണക്കുകളും ഇന്ത്യയിലെ ഏറ്റവും മികച്ചതും ആഗോള നിലവാരത്തോടു കിടപിടിക്കുന്നതുമാണ്[39]. ഒരേ സമയം ഉയർന്ന ജീവിത നിലവാരവും താഴ്ന്ന സാമ്പത്തിക വളർച്ചയും പിന്തുടരുന്ന കേരളത്തിലെ ഈ അപൂർവ സാഹചര്യത്തെ കേരള മോഡൽ [40][41]എന്ന പേരിൽ സാമ്പത്തിക ഗവേഷകർ പഠനവിഷയമാക്കാറുണ്ട്.
വിനോദസഞ്ചാരം, പൊതുഭരണം, ബാങ്കിങ്, ഗതാഗതം, വാർത്താവിനിമയം എന്നിവയുൾപ്പെടുന്ന സേവന മേഖലയും കൃഷി, മത്സ്യബന്ധന മേഖലകളുമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകൾ.
കാർഷികവിളകൾ
ജനസംഖ്യയുടെ പകുതിയോളം കൃഷിയെ മുഖ്യവരുമാന മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. 3105.21 ച.കി.മീ പാടങ്ങളിൽ നിന്ന് (1990-ൽ ഇത് 5883.4 ച.കി.മീ ആയിരുന്നു) 688,859 ടൺ അരി ഉല്പാദിപ്പിക്കുന്നു. അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്. നാളികേരം, തേയില, കാപ്പി, റബ്ബർ, കശുവണ്ടി എന്നിവയും കുരുമുളക്, ഏലം, വാനില, കറുവാപ്പട്ട, ജാതിക്ക എന്നീ സുഗന്ധവ്യഞ്ജനങ്ങളും വ്യാപകമായി കൃഷിചെയ്തു വരുന്നു.കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത് . കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും അന്നും ഇന്നും കേരളത്തിന് പുറത്തുള്ളവരെ ആശ്രയിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ്. നെല്ല്, മരച്ചീനി, വാഴ, റബ്ബർ, കുരുമുളക്, കവുങ്ങ്, ഏലം, കാപ്പി തുടങ്ങി മിക്ക കൃഷികളും കേരളത്തിലുണ്ടെങ്കിലും, എല്ലാ കാർഷികോൽപ്പന്നങ്ങളും അതിന്റെ പ്രാഥമികദശയിൽ തന്നെ വിൽക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അതായത് കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ ഉല്പാദനങ്ങൾ കേരളത്തിൽ കുറവാണ്. കാർഷിക ചെലവുകൂടുതലും, കൃഷിനഷ്ടവും കാരണം മുമ്പുണ്ടായിരുന്ന പല കൃഷികളും കർഷകർ ചെയ്യാതായിട്ടുണ്ട്. ഇപ്പോൾ റബ്ബർ കൂടുതലായി കൃഷി ചെയ്യുന്നു. ഇന്ത്യയിൽ തൊണ്ണൂറ് ശതമാനം റബ്ബറും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. റബ്ബർ പാൽ ഉപയോഗിച്ചു 25,000-ൽ പരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നു പറയപ്പെടുന്നു. എങ്കിലും വിരലിൽ എണ്ണാവുന്ന ഉൽപ്പന്നങ്ങളേ കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. റബ്ബർ പാൽ ഉൽപ്പാദനത്തിന്റെ പ്രാഥമിക ദശയിൽ തന്നെ, അതായത് പാലായോ, ഷീറ്റായോ വിൽപ്പന നടത്തുന്ന രീതിയാണ് കേരളത്തിലുള്ളത്.
No comments:
Post a Comment