WELCOME TO MY BLOG

Wednesday 2 May 2012

കവികള്‍

ഒ.എൻ.വി. കുറുപ്പ്


ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ്'

ഒ. എൻ. വി. കുറുപ്പ്
ജനനം 1931 മേയ് 27 (1931-05-27) (വയസ് 80)
ചവറ, കൊല്ലം, കേരളം
വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം
ഉദ്യോഗം കവി , പ്രൊഫസ്സർ
ജീവിത പങ്കാളി പി.പി.സരോജിനി
മക്കൾ രാജീവൻ , ഡോ.മായാദേവി
മാതാപിതാക്കൾ ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എൻ.വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ്[1] എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.[2]. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി [3].

കുമാരനാശാൻ


എൻ. കുമാരനാശാൻ
ജനനം 1873 12 ഏപ്രിൽ(1873-04-12)
കായിക്കര, തിരുവനന്തപുരം
മരണം 1924 ജനുവരി 16 (പ്രായം 50)
പല്ലന
തൊഴിൽ കവി, തത്ത്വജ്ഞാനി

മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ.


തകഴി ശിവശങ്കരപ്പിള്ള

തകഴി (വിവക്ഷകൾ)
തകഴി ശിവശങ്കരപ്പിള്ള
Thakazhi 1.jpg
ജനനം 1912 ഏപ്രിൽ 17
തകഴി,ആലപ്പുഴ,കേരളം
മരണം 1999 ഏപ്രിൽ 10 (പ്രായം 86)
പൗരത്വം ഭാരതീയൻ
പ്രശസ്ത സൃഷ്ടികൾ ചെമ്മീൻ (1965), ഏണിപ്പടികൾ (1964), കയർ (1978),രണ്ടിടങ്ങഴി (1948)
പുരസ്കാരങ്ങൾ ജ്ഞാനപീഠം,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്
നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ[1] 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു.

വയലാർ രാമവർമ്മ


വയലാർ രാമവർമ്മ
ജീവിതരേഖ
ജനനം മാർച്ച് 25, 1928[1]
സ്വദേശം കേരളം, ഇന്ത്യ
മരണം ഒക്ടോബർ 27, 1975
തൊഴിലുകൾ ഗാനരചയിതാവ് കവി
സജീവമായ കാലയളവ് 1965 – 1975
വെബ്സൈറ്റ്
ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25-നു[1] ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 [[ഒക്ടോബർ 27]-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു[2]



വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം

ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം
  • കവിതകൾ:
    • പാദമുദ്രകൾ(1948)
    • കൊന്തയും പൂണൂലും
    • എനിക്കു മരണമില്ല(1955)
    • മുളങ്കാട്‌(1955)
    • ഒരു യൂദാസ്‌ ജനിക്കുന്നു(1955)
    • എന്റെ മാറ്റൊലിക്കവിതകൾ(1957)
    • സർഗസംഗീതം(1961)
    • "രാവണപുത്രി"
    • "അശ്വമേധം"
    • "സത്യത്തിനെത്ര വയ്യസ്സായി"
    • താടക

എസ്.കെ. പൊറ്റക്കാട്

എസ്.കെ. പൊറ്റക്കാട് S. K. Pottekkatt.jpg
ജനനം 1913 മാർച്ച് 14(1913-03-14)
കോഴിക്കോട്, കേരളം, ഇന്ത്യ
മരണം 1982 ഓഗസ്റ്റ് 6 (പ്രായം 69)
കേരളം, ഇന്ത്യ
തൊഴിൽ അദ്ധ്യാപകൻ,നോവലിസ്റ്റ്,യാത്രാവിവരണ ഗ്രന്ഥകാരൻ,ഇന്ത്യൻ പാർലമെന്റ് അംഗം
രചനാ സങ്കേതം നോവൽ, യാത്രാവിവരണം
പ്രധാനപ്പെട്ട കൃതികൾ ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ
പ്രധാനപ്പെട്ട പുരസ്കാരങ്ങൾ ജ്ഞാനപീഠം, സാഹിത്യ അകാദമി പുരസ്കാരം
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്(മാർച്ച് 14, 1913ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്[1].



    1 comment:

    1. മലയാള സാഹ്യത്യത്തിന്റെ വിത്യസ്ത രൂപ ഭാവങ്ങള്‍ തിരിച്ചറിഞ്ഞ കവികളുടെ സ്മരണക്കായി .......

      ReplyDelete