WELCOME TO MY BLOG

Thursday 3 May 2012

ഗണിതം

            ഗണിത ചരിത്രം

ഗണിതം

ഭൗതീകശാസ്ത്രം ,വൈദ്യശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,സാങ്കേതികശാസ്ത്രം തുടങ്ങി ഒരുപാടു ശാസ്ത്രശാഖകളിൽ അതിപ്രധാനമായ ഘടകമായി ഗണിതശാസ്ത്രം മാറിയിട്ടുണ്ട്. മറ്റു ശാസ്ത്രശാഖകളിലെ ഗണിതത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രയുക്ത ഗണിതശാസ്തം ,ഒരുപാടു പുതിയ കണ്ടുപിടുത്തങ്ങൾക്കും,പുതിയ ഗണിതശാസ്ത്രശാഖകളുടെ ഉത്ഭവത്തിനു തന്നെയും കാരണമായിട്ടുണ്ട്. പ്രത്യേകിച്ചൊരു പ്രായോഗികതയെയും അടിസ്ഥാനമാക്കിയല്ലാതെ ഗണിതത്തിന്റെ തനതായ വഴിയിൽ സഞ്ചരിക്കുന്ന ശുദ്ധ ഗണിതത്തിനും ഇപ്പോൾ ഒരുപാട് പ്രായോഗിക വശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

യൂക്ലിഡ്


യൂക്ലിഡ്
ജനനം fl. 300 BC
താമസം അലക്സാണ്ട്രിയ, ഈജിപ്ത്
ദേശീയത ഗ്രീക്ക്
മേഖലകൾ Mathematics
പ്രശസ്തി Euclid's Elements

ഗണിതശാസ്ത്ര വിഭാഗത്തിൽ ക്ഷേത്രഗണിതശാസ്ത്രത്തിന്റെ (ജ്യാമിതി) പിതാവ് എന്നറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞനാണ്‌ യൂക്ലിഡ്.

ജീവിതകാലം

ഏകദേശം ക്രി.മു. 300 കാലഘട്ടങ്ങളിൽ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ബി.സി275ൽ മരിച്ചതായി കരുതപ്പെടുന്നു.
ക്യൂബ്, ഗോളം, പിരമിഡ് തുടങ്ങിയ ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് വിവരണങ്ങൾ അടങ്ങിയ എലിമെന്റ്സ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെയുള്ള പലഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

സംഭാവനകൾ

ഗണിതശാസ്ത്രത്തിനു യൂക്ലിഡിന്റെ മഹത്തരമായ സംഭാവന മൂലപ്രമാണങ്ങൾ( Elements) എന്ന ഗ്രന്ഥമാണ്‌.13അദ്ധ്യായങ്ങളിലായി ഈ ഗ്രന്ഥത്തിലൂടെ ക്ഷേത്രഗണിതം,അങ്കഗണിതം,സംഖ്യാശാസ്ത്രം ഇവ വിവരിക്കുന്നു.1482ൽ ആണ്‌ മൂലപ്രമാണങ്ങളുടെ അച്ചടിച്ച ആദ്യപതിപ്പ് ഇറങ്ങുന്നത്.യൂക്ലിഡ് തെളിവ് എന്ന ആശയം അവതരിപ്പിച്ചു.


പൈതഗോറസ്


പൈതഗോറസ്

പൈതഗോറസിന്റെ പ്രതിമ,റോമിലെ കാപ്പിറ്റൽ മ്യൂസിയത്തിൽ നിന്ന്
പൂർണ്ണനാമം പൈതഗോറസ്
School/tradition പൈതഗോറിയനിസം
Main interests ഗണിതം, തത്വചിന്ത, രാഷ്ട്രീയം

പുരാതന ഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈതഗോറസ് (580 - 500ബി.സി.).സൗരകേന്ദ്രസിദ്ധാന്തം ആവിഷ്കരിച്ച കോപ്പർ നിക്കസിനെ പിന്താങ്ങിയ[അവലംബം ആവശ്യമാണ്] അദ്ദേഹം ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും സമർത്ഥിച്ചു. ത്രികോണമിതിയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ പൈതഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.

ജീവിതരേഖ

ഗ്രീസിന്റെ ഭാഗമായിരുന്ന സാമോസിൽ ബി.സി. 582-ലാണ്‌ പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന അനക്സിമാണ്ടറുടെയും ഥെയിൽസിന്റെയും ശിഷ്യനായിരുന്ന അദ്ദേഹം ജ്യോതിശാസ്ത്രത്തിലുംഗണിതത്തിലും തത്വചിന്തയിലും അറിവു നേടി. കൂടുതൽ അറിവിനു വേണ്ടി ഈജിപ്റ്റിലും പടിഞ്ഞാറൻ ഏഷ്യയിലുമൊക്കെ അദ്ദേഹം സഞ്ചരിച്ചു. അൻപതാമത്തെ വയസ്സിൽ ദക്ഷിണ ഇറ്റലിയിലെ ക്രോട്ടൺ എന്ന സ്ഥലത്തു സ്ഥിരതാമസമാക്കി.
സംഗീതത്തിലും തത്പരനായിരുന്ന അദ്ദേഹം സംഗീതോപകരണങ്ങളിലെ ചരടുകളുടെ നീളം,വലിവ് എന്നിവയ്ക്ക് ശബ്ദത്തിന്റെ ഉച്ചനീചാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പ്രഭാതനക്ഷത്രവും സായാഹ്നനക്ഷത്രവും ഒന്നാണെന്ന് ആദ്യം മനസ്സിലാക്കിയത് പൈതഗോറസാണ്‌.
പൈതഗോറസിന്റെ അനുയായികൾ പൈതഗോറിയന്മാർ എന്നറിയപ്പെട്ടു.‍ സംഖ്യകളുടെ ശക്തിയിൽ വിശ്വസിച്ചിരുന്ന വിഭാഗമാണ് ഇവർ.

ആർക്കിമിഡീസ്‌


ബെർലിനിലെ അർഷെനോൾഡ് വാനനിരീക്ഷണകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ആർക്കിമിഡീസിന്റെ ഓട്ടു പ്രതിമ. 1972- അനാഛേദനം ചെയ്ത പ്രതിമയാണിത്.
പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, എഞ്ചിനീയറുമായിരുന്നു ആർക്കിമിഡീസ് (ഇംഗ്ലീഷ്: Archimedes, ഗ്രീക്ക്: Άρχιμήδης) (ബി.സി.ഇ. 287 – 212).സിസിലി ദ്വീപിലെ സിറക്യൂസിൽ ബി.സി. 287-ലാണ്‌ ആർക്കിമിഡീസ്‌ ജനിച്ചത്‌. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു. ഗണിതത്തിലേയും ജ്യാമിതിയിലേയും കണ്ടെത്തലുകൾ കൂടാതെ അക്കാലത്തെ നൂതനമായ യന്ത്രങ്ങളുടെ നിർമ്മിതിയും ആർക്കിമിഡീസിനെ പ്രശസ്തനാക്കുന്നു. ഹൈഡ്രോസ്റ്റാറ്റിക്സ് എന്ന ശാസ്ത്രശാഖക്ക് അടിത്തറയിട്ട ആർക്കിമിഡീസ് യന്ത്രങ്ങളുടെ അടിസ്ഥാനമായ ഉത്തോലകങ്ങളുടെ തത്ത്വങ്ങൾ വിശദീകരിക്കുന്നതിലും വിജയിച്ചു.

ഉള്ളടക്കം


ആർക്കിമിഡീസ് തത്ത്വം

കിരീടത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് ആർക്കിമിഡീസ് കണ്ടുപിടിച്ച വിധം
സിറക്യൂസിലെ ഹീറോ രണ്ടാമൻ രാജാവ്‌ ഒരു സ്വർണ്ണകിരീടം ഉണ്ടാക്കിയപ്പോൾ അതിൽ മായം ചേർന്നിട്ടുണ്ടോ എന്ന് നോക്കാൻ ആർക്കിമിഡീസിനെ ചുമതലപ്പെടുത്തി. കിരീടത്തിന്റെ വ്യാപ്തം അറിഞ്ഞാലെ അതിന്റെ സാന്ദ്രത അളക്കാൻ പറ്റുകയുള്ളു. കിരീടം ഉരുക്കി വ്യാപ്തം അളക്കാവുന്ന ഒരു അകൃതിയിലേക്ക് മാറ്റാൻ രാജാവ്‌ സമ്മതിക്കുകയും ഇല്ല. അദ്ദേഹം ഇതിനെക്കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങി.
ഈ ചിന്തയുമായി കുളിക്കാനിറങ്ങിയ ആർക്കിമിഡീസ്‌ ആ കുളിത്തൊട്ടിയിലെ വെള്ളം കവിഞ്ഞൊഴുകുന്നത്‌ ശ്രദ്ധിച്ചു. ഇത് കണ്ടപ്പോൾ കിരീടത്തിന്റെ വ്യാപ്തം അളക്കുന്നതിന് അത് വെള്ളത്തിൽ മുക്കുമ്പോൾ അത്‌ ആദേശം ചെയ്യുന്ന വെള്ളത്തിന്റെ വ്യാപ്തം അളന്നാൽ മതിയെന്ന് അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ചു. എന്നാൽ ഇങ്ങനെ കിരീടത്തിന്റെ വ്യാപ്തവും അതിൽനിന്നു അതിന്റെ സാന്ദ്രതയും കണ്ടുപിടിക്കുന്നതിനു പകരം കിരീടത്തിന്റെയും ശുദ്ധമായ സ്വർണത്തിന്റെയും സാന്ദ്രതയിലുള്ള വ്യത്യാസം കണ്ടെത്താനുള്ള ഒരു വിദ്യ അദ്ദേഹം കണ്ടുപിടിച്ചു. ഇതിന്റെ ആവേശത്തിൽ "യുറീക്കാ..യുറീക്കാ" എന്ന് വിളിച്ച്‌ കൂവിക്കൊണ്ട്‌ ആർക്കിമിഡീസ്‌ കൊട്ടാരം വരെ ഓടി എന്ന് പറയപ്പെടുന്നു . "കണ്ടെത്തി" എന്നാണ്‌ "യുറീക്കാ"എന്നവാക്കിനർഥം. ഈ കണ്ടുപിടുത്തത്തിൽ നിന്നാണ് പ്രശസ്തമായ ആർക്കിമിഡീസ്‌ തത്ത്വം ഉണ്ടാകുന്നതു.
ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത്‌ ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്‌.
പ്രശസ്തമായ ആർക്കിമിഡീസ്‌ തത്ത്വം ഇതാണ്‌.


1 comment:

  1. ആർക്കിമിഡീസ്‌ തത്ത്വം
    https://youtu.be/nYpkYBjCOQM

    ReplyDelete